Posted On
date_range Updated On
date_range പൊന്നാനിയിൽ ട്രിപ്പിൾ ലോക്ഡൗൺ
പൊന്നാനി: പത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 10 പേർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമുതൽ ജൂലൈ ആറുവരെയാണ് ട്രിപ്പിൾ ലോക്ഡൗൺ.
രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രദേശത്തെ 1500 േപരെ പരിശോധനക്ക് വിധേയമാക്കും. രോഗം സ്ഥിരീകരിച്ച ഡോക്ടർമാർ സേവനം അനുഷ്ഠിച്ചിരുന്ന ആശുപത്രികളിൽ ജൂൺ അഞ്ചിന് ശേഷം പോയവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചിരുന്നു.
മലപ്പുറം ജില്ലയിൽ ഇതുവരെ 466 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 224 പേർ ചികിത്സയിലുണ്ട്. 28,065 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.