തൃശൂരിൽ പെൺകുട്ടിയെ കഴുത്തു മുറിച്ച് കൊലപ്പെടുത്താൻ ശ്രമം

തൃശൂർ: തൃശൂർ എം.ജി റോഡിൽ പെൺകുട്ടിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവാണ് ആക്രമണം നടത്തിയത്.

എം.ജി റോഡിലുള്ള റസ്റ്ററിന്റിൽ വെച്ചായിരുന്നു സംഭവം. റസ്റ്ററന്റിൽ വെച്ച് ഇരുവരും സംസാരിച്ചു കൊണ്ടിരിക്കേ വിഷ്ണു പെൺകുട്ടിയുടെ കഴുത്തിൽ ഷേവിങ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ആളുകൾ ഓടിക്കൂടി യുവാവിനെ കീഴ്‌പ്പെടുത്തി. പെൺകുട്ടിയെ ഉടൻ തന്നെ ജില്ല ആശുപത്രിയിലെത്തിച്ചു. പുറത്തും കഴുത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്. പ്രതി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Tags:    
News Summary - Tried to kill girl by slitting throat in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.