കുട്ടമ്പുഴയിൽ ആദിവാസി യുവതി തലക്കടിയേറ്റ് മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കോതമംഗലം: കുട്ടമ്പുഴയിലെ എളംബ്ലാശേരിയിൽ ആദിവാസി യുവതിയെ വീട്ടിനുള്ള മരിച്ച നിലയിൽ കണ്ടെത്തി. എളംബ്ലാശേരി സ്വദേശി മായയാണ് (38) മരിച്ചത്. തലക്കടിയേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ഭർത്താവ് ജിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ജിജോയും മായയും വഴക്കുണ്ടായതായി പ്രദേശവാസികൾ പറയുന്നു.

രാവിലെ ജിജോ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഓട്ടോ ഡ്രൈവറാണ് മായയെ നിലത്തു കിടക്കുന്നത് കാണുന്നത്. തുടർന്ന് ഇയാൾ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. തലക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഒന്നര വർഷം മുൻപാണ് ജിജോയും മായയും എളംബ്ലാശേരിയിൽ താമസമാക്കുന്നത്. 

Tags:    
News Summary - Tribal woman found dead inside house in Kuttampuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.