തിരുവനന്തപുരം: ശിശുമരണം മാത്രമല്ല, ആദിവാസി അവിവാഹിത അമ്മമാരുടെ എണ്ണവും വര്‍ഷാവര്‍ഷം വര്‍ധിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 19 അവിവാഹിത അമ്മമാര്‍ കൂടി. മുന്‍മന്ത്രി പി.കെ. ജയലക്ഷ്മി ഈവര്‍ഷം ഫെബ്രുവരി ഒമ്പതിന് നിയമസഭയില്‍ മറുപടി നല്‍കിയതനുസരിച്ച് സംസ്ഥാനത്ത് 1051 അവിവാഹിത ആദിവാസി അമ്മമാരാണുണ്ടായിരുന്നത്. ഈമാസം അഞ്ചിന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ഇവരുടെ സംഖ്യ 1070 ആയി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തേക്കാള്‍ 19 പേര്‍ കൂടി.
അതേസമയം, 2002 ജൂണ്‍ 13ന് മുന്‍മന്ത്രി എം.എ. കുട്ടപ്പന്‍ നിയമസഭയില്‍ വ്യക്തമാക്കിയത് സംസ്ഥാനത്ത് 400 അവിവാഹിത അമ്മമാരുണ്ടെന്നാണ്. പട്ടികവര്‍ഗവകുപ്പ് തയാറാക്കിയ കണക്കാണിത്. 14 വര്‍ഷത്തില്‍ 671 പേരാണ് കൂടിയത്. കുട്ടപ്പന്‍ നിയമസഭയില്‍ ഉറപ്പുനല്‍കിയത് അവിവാഹിതരായ അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളെ പട്ടികവര്‍ഗ വകുപ്പിന്‍െറ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിപ്പിച്ച് പഠിപ്പിക്കുമെന്നാണ്. പുനരധിവാസത്തിന്‍െറ ഭാഗമായി ഇവരില്‍ കുറച്ചുപേരെ മാനന്തവാടി പ്രിയദര്‍ശിനി തേയിലത്തോട്ടത്തില്‍ പാര്‍പ്പിച്ചു. നിലവിലുള്ള പട്ടികവര്‍ഗ ക്ഷേമ പരിപാടികളില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് വിവിധ ധനസഹായങ്ങള്‍ നല്‍കുമെന്നും സ്ഥലവും വീടും സ്വന്തമായില്ലാത്തവര്‍ക്ക് അത് നല്‍കുമെന്നും ഉറപ്പുനല്‍കിയിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പുനരധിവാസത്തിന് 2011-12 വര്‍ഷത്തില്‍ പുതിയ പദ്ധതി ആവിഷ്കരിച്ചെങ്കിലും അത് പാതിവഴിയിലായി. അതേസമയം, ഈ അതിക്രമത്തിന് അറുതിവരുത്താന്‍ സര്‍ക്കാറിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കുട്ടിയുടെ പിതാവിനെ കണ്ടത്തെുന്നതിനും പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമം 1989 അനുസരിച്ച് സമയബന്ധിതമായി കേസെടുക്കാനും സര്‍ക്കാറിന് കഴിയുന്നില്ല. കേസെടുത്താലും കോടതിക്ക് പുറത്തുവെച്ച് ആദിവാസികളെ ഭീഷണിപ്പെടുത്തി ഒത്തുതീര്‍പ്പാക്കുന്നു. പ്രതികളുടെ സ്വത്തില്‍ കുട്ടിക്ക് അവകാശം ലഭിക്കുന്ന അവസ്ഥയുമില്ല.
പുറത്തുനിന്നുള്ളവരാണ് കുട്ടികളുടെ ഉത്തരവാദികള്‍. അമ്മമാര്‍ക്ക് ആളെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെങ്കിലും സാമൂഹിക അവസ്ഥ അവരെ അതില്‍നിന്ന് വിലക്കുന്നു. കേസുകളില്‍ അവര്‍ക്ക് നീതിലഭിച്ചിട്ടില്ല. ശിശുമരണം തുടര്‍ക്കഥയായ അട്ടപ്പാടിയിലും 113 അവിവാഹിതരായ അമ്മമാരുണ്ട്. കടുത്ത ദാരിദ്ര്യവും സാമൂഹികമായ പിന്നാക്കാവസ്ഥയുമാണ് ഇതിന് കാരണമെന്ന് കണ്ടത്തൊന്‍ ആസൂത്രണ ബോര്‍ഡ് വിദഗ്ധരുടെ പഠനത്തിന്‍െറ ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.