Posted On
date_range Updated On
date_range ആദിവാസി പെൺകുട്ടിക്ക് പീഡനം: പിതാവ് അറസ്റ്റിൽ
മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായ പരാതിയിൽ കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് വടുവൻചാലിൽവെച്ച് മേപ്പാടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പോക്സോ, ജെ.ജെ. ആക്ട് എന്നിവ പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തത്. ഇതോടെ പരാതിയിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കേസിൽ ഓട്ടോറിക്ഷ ഡ്രൈവറായ ടി.പി. അബു (61) നേരേത്ത അറസ്റ്റിലായിരുന്നു. സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി കെ.പി. കുബേരനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.