സർക്കാറിന്റെ രണ്ടാം ഭൂപരിഷ്കരണം പുതിയ ജന്മിവർഗത്തെ സൃഷ്ടിക്കും -പുന്നല ശ്രീകുമാർ
കോട്ടയം: സർക്കാറിന്റെ രണ്ടാം ഭൂപരിഷ്കരണം പുതിയ ജന്മിവർഗത്തെ സൃഷ്ടിക്കുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന ജനറൽ കൗൺസിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിഷ്കരിച്ച ബജറ്റിലൂടെ സർക്കാർ പ്രഖ്യാപിച്ച ‘ഭൂപരിഷ്കരണം 2.0’ ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിച്ച് കോർപറേറ്റുകൾക്കും എസ്റ്റേറ്റ് ഉടമകൾക്കും അനുകൂലമായ സാഹചര്യം ഒരുക്കുന്ന ഒന്നാണ്. ഭൂമിയുടെ ഈ വാണിജ്യവത്കരണ നടപടിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും പുന്നല ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. സനീഷ് കുമാർ അധ്യക്ഷത വഹിച്ചു. പി.എ. അജയഘോഷ്, ഡോ. ആർ. വിജയകുമാർ, പി.വി. ബാബു, എം.ടി. മോഹനൻ, അഖിൽ കെ. ദാമോദരൻ, രമ പ്രതാപൻ, പി.എൻ. സുരൻ, എൻ. ബിജു, മനോജ് കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.