ഉപഭോഗം വർധിക്കുമെങ്കിൽ ഇന്ധന നികുതി കുറക്കും; മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്തേക്ക് വൻതോതിൽ ഡീസൽ കള്ളക്കടത്ത് നടക്കുന്നുണ്ടെന്നും ഇത് തടയാൻ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. നികുതി കുറച്ചാൽ ഉപഭോഗം വർധിക്കുമെങ്കിൽ ഇന്ധന നികുതി കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഇക്കാര്യം വിശദമായി പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് (എ.കെ.എഫ്.പി.ടി) സംഘടിപ്പിച്ച ഇഗ്നൈറ്റ് കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരിക്കുന്നു മുഖ്യമന്ത്രി. ഡീലർ കമീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്ര പെട്രോളിയം വകുപ്പുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
എ.കെ.എഫ്.പി.ടി പ്രസിഡന്റ് ടോമി തോമസ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ അവകാശപത്രിക ടോമി തോമസും ജനറൽ സെക്രട്ടറി വൈ. അഷ്റഫും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി. ഹൈബി ഈഡൻ എം.പി., ഉമ തോമസ് എം.എൽ.എ, മേയർ വി.കെ. മിനിമോൾ, കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ് പ്രസിഡന്റ് ഉദയ് ലോധ്, തമിഴ്നാട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി മുരളി എന്നിവർ സംസാരിച്ചു. വൈ. അഷ്റഫ് സ്വാഗതവും മൂസ ബി. ചെർക്കള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.