സാമ്പത്തിക സംവരണം നടപ്പാക്കണം: ജി. സുകുമാരൻ നായർ

ചങ്ങനാശ്ശേരി: ജാതി സംവരണമല്ല, സാമ്പത്തിക സംവരണമാണ് നടപ്പാക്കേണ്ടതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസ് പതാകദിനത്തിൽ മന്നം സമാധിയിൽ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്കക്കാരിലെ സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്നവർക്ക് സംവരണത്തിന്‍റെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണം വേണ്ടത്. ജാതി സംവരണംമൂലം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ എല്ലാവരും അവഗണിക്കുകയാണ്. ഇതിന് മാറ്റം വരണം. മന്നത്ത് പത്മനാഭൻ മുമ്പ് ഇതുതന്നെയാണ് ആവശ്യപ്പെട്ടത്. ഈ ആവശ്യം നടപ്പാക്കണമെന്ന നിലപാടാണ് എൻ.എസ്.എസിന് ഇപ്പോഴുമുള്ളത്.

മന്നത്ത് പത്മനാഭൻ മുന്നോട്ടുവെച്ച ആശയങ്ങൾ സ്വീകരിച്ചാണ് സംഘടന ഇപ്പോഴും പ്രവർത്തിക്കുന്നത്. എൻ.എസ്.എസിനെതിരെ നമ്മുടെ ഇടയിലുള്ള ചിലർ രംഗത്തുവരുന്നുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് സംഘടന മുന്നോട്ടുപോകുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

Tags:    
News Summary - Implement Economic Reservation: G. Sukumaran Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.