പിരപ്പൻകോട് ശ്രീധരൻ നായർ പുരസ്കാരം എൻ.കെ. പ്രേമചന്ദ്രന്

തിരുവനന്തപുരം: മികവും സാമൂഹിക പ്രതിബദ്ധതയുമുള്ള അഭിഭാഷകന് കേരള ലോയേഴ്‌സ് ക്ലബ് ഏർപ്പെടുത്തിയ അഡ്വ. പിരൻപ്പൻകോട് ശ്രീധരൻ നായർ അവാർഡിന് അഡ്വ. എൻ.കെ. പ്രേമചന്ദ്രൻ എം.പി അർഹനായി. മുൻ സ്‌പീക്കർ എം. വിജയകുമാർ ചെയർമാനും ജസ്റ്റിസ് ആർ. രാജേന്ദ്ര ബാബു, മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഡിസംബർ അവസാന വാരം തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

Tags:    
News Summary - N.K. Premachandran Wins Lawyers Club Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.