പ്രസവത്തിനിടെ ആദിവാസി യുവതിയുടെ മൂന്നുകുട്ടികള്‍ മരിച്ച സംഭവം; കേസെടുക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ കമീഷന്‍െറ ഉത്തരവ്

താമരശ്ശേരി: മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദിവാസി യുവതിയുടെ കടിഞ്ഞൂല്‍ പ്രസവത്തില്‍ മൂന്നുകുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസെടുക്കാന്‍ ജില്ല പൊലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമീഷന്‍െറ ഉത്തരവ്. താമരശ്ശേരി റെസ്റ്റ്ഹൗസില്‍ നടന്ന താലൂക്ക്തല അദാലത്തിലാണ് കമീഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജി പി.എന്‍. വിജയകുമാര്‍ ഉത്തരവിട്ടത്. 2015 സെപ്റ്റംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം.
മാനന്തവാടി വാളാട് എടത്തന കോളനിയിലെ കൃഷ്ണന്‍െറ ഭാര്യ അനിത (27) മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എട്ടാം മാസത്തില്‍ അമിത രക്തസ്രാവത്തത്തെുടര്‍ന്ന് അവശയായ ഇവരെ ഗൈനക്കോളജിസ്റ്റ് ഇല്ളെന്നുപറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. പനമരത്തത്തെിയപ്പോള്‍ അവശയായ അനിതയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിക്കുകയും പ്രസവത്തില്‍ ജനിച്ച മൂന്ന് കുഞ്ഞുങ്ങളും മരിക്കുകയുമായിരുന്നു. സംഭവത്തത്തെുടര്‍ന്ന് മാനന്തവാടി ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുഷമ, ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. സര്‍ജന്‍ ഡോ. അഖില്‍ ആര്‍. നമ്പ്യാര്‍, ഹെഡ്നഴ്സ് കെ.കെ. ശോഭന എന്നിവരെ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് സസ്പെന്‍ഡ് ചെയ്തിരുന്നു.

പ്രാഥമികാന്വേഷണത്തിനുശേഷം സര്‍വിസില്‍ തിരിച്ചെടുത്തെങ്കിലും വകുപ്പുതല അന്വേഷണം നടന്നുവരുകയാണ്. ചികിത്സാപിഴവിന് ഡോക്ടര്‍മാരുടെ പേരിലും ഹെഡ്നഴ്സിന്‍െറ പേരിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും പ്രാഥമിക വിദ്യാഭ്യാസമുള്ള അനിതക്ക് സര്‍ക്കാര്‍ സര്‍വിസില്‍ നിയമനംനല്‍കാനും കമീഷന്‍ ഉത്തരവായി. മരിച്ച മൂന്നുകുട്ടികള്‍ക്ക് രണ്ടുലക്ഷം രൂപ വീതം ആറുലക്ഷം രൂപ നേരത്തെ സര്‍ക്കാര്‍ നല്‍കിയിരുന്നു.

വേനപ്പാറ കായലുമ്പാറ നാലുസെന്‍റ് കോളനിയിലെ മിഥുനിനെ (22) അയല്‍വാസിയായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ പുനരന്വേഷണം നടത്താനും ജില്ല പൊലീസ് മേധാവിക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. കേസ് ആത്മഹത്യയായി പൊലീസ് എഴുതി ത്തള്ളിയതിനെതിരെ മിഥുന്‍െറ പിതാവ് രവീന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2015 മേയ് 29നാണ് കേസിനാസ്പദമായ സംഭവം.

ബധിരനും മൂകനുമായ ആദിവാസി യുവാവിനെ കാലില്‍ ചങ്ങലയിട്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നതായി വന്ന പത്രവാര്‍ത്തയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ പെരുവംമ്പാടം കോളനിയിലെ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പെട്ട യുവാവിനെയാണ് അടിമപ്പണി ചെയ്യിപ്പിക്കുന്നതായി വാര്‍ത്ത വന്നത്. സിറ്റിങ്ങില്‍ 43 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 25 കേസുകളില്‍ വിധി പറഞ്ഞു. പുതിയ 21 പരാതികള്‍ സ്വീകരിച്ചു.
കമീഷന്‍ മെംബര്‍ അഡ്വ. കെ.കെ. മനോജ്, പട്ടിക ജാതി-വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അലി അഷ്കര്‍ പാഷ, ജില്ല പട്ടികജാതി വികസന ഓഫിസര്‍ എ.കെ. രഘുനാഥന്‍, അസി. രജിസ്ട്രാര്‍ വി.എ. സ്റ്റീഫന്‍, അസി. സെക്ഷന്‍ ഓഫിസര്‍ വി. വിനോദ് എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - tribal commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.