Posted On
date_range Updated On
date_range മൂന്നാർ ഗ്യാപ്പ് റോഡിൽ ഇന്ന് രാത്രി യാത്ര നിരോധനം
തൊടുപുഴ: റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഈ സാഹചര്യത്തിൽ കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി.
ദുരന്തനിവാരണ നിയമമനുസരിച്ചാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.