പണിമുടക്കിനിടെ മജിസ്ട്രേറ്റിന് യാത്രാ തടസം; സി.ഐയോട് വിശദീകരണം തേടി

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ യാത്ര തടസപ്പെട്ട മജിസ്ട്രേറ്റ് സി.ഐയോട് വിശദീകരണം തേടി. തിരുവനന്തപുരം വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മജിസ്ട്രേറ്റ് ആണ് പേട്ട സി.ഐയോട് വിശദീകരണം തേടിയത്. തിരുവനന്തപുരം പേട്ട ജംങ്ഷനിൽ വെച്ചാണ് മജിസ്ട്രേറ്റിന്‍റെ യാത്ര തടസപ്പെട്ടത്.

ചാക്കയിൽ നിന്ന് പേട്ടയിലേക്ക് വരുകയായിരുന്നു മജിസ്ട്രേറ്റ്. ഇവിടെ നിന്നും മറ്റൊരു ഇടവഴിയിലൂടെ പൊലീസ് വാഹനം കടത്തിവിടുകയായിരുന്നു. പിന്നീട് പേട്ട സി.ഐയെ ഫോണിൽ ബന്ധപ്പെട്ട മജിസ്ട്രേറ്റ്, എന്തുകൊണ്ടാണ് തന്‍റെ യാത്രക്ക് തടസമുണ്ടായതെന്ന് വിശദീകരണം തേടിയത്.

പണിമുടക്ക് കൂടാതെ വലിയ ഗതാഗത തടസം പ്രദേശത്ത് ഉണ്ടായിരുന്നതായും ഇക്കാര്യം മജിസ്ട്രേറ്റിനോട് വിശദീകരിച്ചതായും പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - Travel ban for magistrate during strike; Seek explanation to Petta CI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.