കൊച്ചി: വിനോദ യാത്ര മുടങ്ങുകയും പുതിയ തീയതി നൽകാതിരിക്കുകയും ചെയ്ത ട്രാവൽ ഏജൻസിക്ക് പിഴയിട്ട് ജില്ല ഉപഭോക്തൃതർക്ക പരിഹാര കമീഷൻ. എറണാകുളം മാമല സ്വദേശി വിസി വി. പുലയത്ത് നൽകിയ പരാതിയിൽ ടൂർ ഓപ്പറേറ്റർ 1.91 ലക്ഷം രൂപ നൽകണമെന്നാണ് വിധി.
കടവന്ത്രയിൽ പ്രവർത്തിക്കുന്ന മലബാർ ടൂർസ് ആൻഡ് ട്രാവൽസിൽ 2018 ആഗസ്റ്റിലാണ് ഫാമിലി ടൂർ ബുക്ക് ചെയ്തിരുന്നത്. കൊച്ചി വിമാനത്താവളത്തിലെ വെള്ളക്കെട്ടുമൂലം യാത്ര റദ്ദാക്കി. തുടർന്ന്, മറ്റൊരു തീയതിയിൽ യാത്ര പോകാൻ തീരുമാനിച്ചു. എന്നാൽ, കുട്ടികളുടെ പരീക്ഷ കാരണം ആ തീയതിയിലും യാത്രക്ക് സാധിച്ചില്ല.
തുടർന്ന് കോവിഡ് വ്യാപനത്തെ തുടർന്ന് യാത്ര സാധ്യമായില്ല. ഒടുവിൽ 2022 ജനുവരിയിൽ യാത്രക്കായി ഏജൻസിയെ സമീപിച്ചപ്പോൾ പുതിയ തീയതി നൽകാനോ പണം തിരികെ നൽകാനോ തയാറായില്ല. ഇതോടെ ഉപഭോക്തൃതർക്ക പരിഹാര കമീഷനിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.