Posted On
date_range Updated On
date_range മദ്യപിച്ച് ജോലിക്കെത്തിയ ദേവസ്വം ബോർഡ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
കൊല്ലം: മദ്യപിച്ച് ഡ്യൂട്ടിക്ക് ഹാജരായ തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കൊല്ലം പനയ്ക്കൽത്തൊടി ദേവസ്വത്തിലെ തകിൽ ജീവനക്കാരനായ ടി. സതീഷ് കുമാറിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ മധ്യമേഖലാ വിജിലൻസ് വിഭാഗം പനയ്ക്കൽത്തൊടി ദേവസ്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സതീഷ് കുമാർ മദ്യപിച്ച് ജോലിക്കെത്തിയതായി കണ്ടെത്തിയത്. തുടർന്ന് സതീഷ് കുമാറിനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു.
ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് വകുപ്പ്തല നടപടിക്കായി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. തിരുവിതാംകൂർ ദേവസ്വം കമ്മീഷണറാണ് തകിൽ വാദകനായ സതീഷ് കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.