കൊച്ചി: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ലിംഗം എന്നിവ മാറ്റാൻ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർക്ക് മാത്രം അവസരം നൽകുന്ന ഉത്തരവ് ചോദ്യം ചെയ്ത ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ട്രാൻസ്ജെൻഡറിന് സ്വന്തം വ്യക്തിത്വം ലിംഗാടിസ്ഥാനത്തിൽതന്നെ തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് 2018 മാർച്ച് ആറിലെ സർക്കാർ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്ജെൻഡർ സംഘടന ക്വയറാളയാണ് ഹരജി നൽകിയത്.
എസ്.എസ്.എൽ.സി ബുക്കിൽ പേരും ലിംഗവും മാറ്റാൻ സാധ്യമല്ലാത്ത സാഹചര്യത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ നേരിടുന്ന പ്രശ്നങ്ങളെ വിലയിരുത്തിയാണ് പേരും ലിംഗവും മാറ്റാൻ അവസരം നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സ്കൂള്‍ രേഖകളിലും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലും ആണ്‍, പെണ്‍ എന്നതിനുപുറെമ ട്രാന്‍സ്ജെന്‍ഡര്‍ എന്ന കോളംകൂടി ചേര്‍ക്കാനും ഇൗ ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരുന്നു.
എന്നാൽ, ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ സർക്കാറിെൻറ തിരിച്ചറിയൽ കാർഡുള്ളവർക്കാണ് പേരും ലിംഗവും മാറ്റാൻ അവസരം നൽകുന്നതെന്ന് ഹരജിയിൽ പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ഇല്ലാതെ കഴിയുന്ന ട്രാൻസ്ജെൻഡറുകൾക്ക് ഇൗ ഉത്തരവിെൻറ ആനുകൂല്യം ബാധകമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.