തെ​ര​ഞ്ഞെ​ടു​പ്പ്: പത്രിക സമർപ്പണം ഇന്ന് അവസാനിക്കും, ശ​നി​യാ​ഴ്ച വ​രെ 341 സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് ന​ല്‍കി​യ​ത്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം ഇന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് അ​വ​സാ​നി​ക്കും. രാ​വി​ലെ 11 മു​ത​ൽ നാ​ല്​ മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ്​ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള​ത്. അ​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച പ​ത്രി​ക ന​ൽ​കാ​ൻ വ​ലി​യ തി​ര​ക്കി​ന്​ സാ​ധ്യ​ത​യു​ണ്ട്.

സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ശ​നി​യാ​ഴ്ച വ​രെ 341 സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് പ​ത്രി​ക ന​ല്‍കി​യ​ത്. മൊ​ത്തം 607 സെ​റ്റ് പ​ത്രി​ക​ക​ള്‍ ശ​നി​യാ​ഴ്ച​വ​രെ സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച പ്ര​മു​ഖ​ര​ട​ക്കം പ​ല മു​ന്ന​ണി സ്ഥാ​നാ​ര്‍ഥി​ക​ളും പ​ത്രി​ക സ​മ​ര്‍പ്പി​ക്കും. തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യാ​ല്‍ മൂ​ന്നു​മ​ണി​ക്ക് മു​മ്പ് വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫി​സി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ അ​ത്​ സ​മ​ർ​പ്പി​ക്കാ​ൻ​ സൗ​ക​ര്യ​മൊ​രു​ക്കും. സ്ഥാ​നാ​ര്‍ഥി​ക​ളെ​ല്ലാം പ്ര​ചാ​ര​ണ രം​ഗ​ത്തു​നി​ന്നാ​ണ് പ​ത്രി​ക സ​മ​ര്‍പ്പി​ക്കാ​നെ​ത്തു​ക. കേ​ര​ള​ത്തി​ല്‍ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​പ​രി​ധി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​താ​ണ് നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക ന​ല്‍കാ​നു​ള്ള സ​മ​യം കു​റ​യാ​ന്‍ കാ​ര​ണം. പ​ത്രി​ക സ​മ​ര്‍പ്പി​ക്കേ​ണ്ട ര​ണ്ടു​ദി​വ​സം പൊ​തു അ​വ​ധി​യു​മാ​യി​രു​ന്നു.​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച ന​ട​ക്കും. 26 വ​രെ പ​ത്രി​ക പി​ന്‍വ​ലി​ക്കാം.

Tags:    
News Summary - Election: Nomination submission ends today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.