തിരുവനന്തപുരം: കോഴിക്കോട് തുടർവിദ്യാഭ്യാസ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ഭിന്നലിംഗക്കാർക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ കസബ എസ്.െഎക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദേശം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോഴിക്കോട് ഡി.സി.പി മെറിൻ ജോസഫിനെ ചുമതലപ്പെടുത്തി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. അതിന് പിന്നാലെയാണ് കേസെടുത്ത് അന്വേഷിക്കാൻ നിർദേശിച്ച് ഡി.സി.പിക്ക് ചുമതലനൽകി ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.