ട്രാൻസ്ജെൻഡറിന്​ മര്‍ദനം: 15 പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ട്രാൻസ്ജെൻഡറിനെ മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തു. നാവായിക്കുളം സ്വദേശിയായ ചന്ദന എന്ന ഷാനിനെയാണ് (27) വലിയതുറ കടല്‍പ്പാലത്തിന് അടിയില്‍വെച്ച് കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് നാട്ടുകാരിൽ ചിലർ ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തത്. പലരും ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് ചന്ദനയെ രക്ഷപ്പെടുത്തി ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയത്. 

 നാട്ടുകാർക്കും ചന്ദനക്കും പരാതിയില്ലെന്ന് കണ്ടതോടെ രാത്രിയോടെതന്നെ ഇവരെ പൊലീസ് വിട്ടയച്ചിരുന്നു. എന്നാൽ,  ചൊവ്വാഴ്ച്ച ട്രാൻസ്ജെൻഡേഴ്സുകളുടെ സംഘടന സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിന് നൽകിയ പരാതിയുടെ  അടിസ്ഥാനത്തിലാണ് ചന്ദനയെ മർദിച്ച കണ്ടാലറിയാവുന്ന 15ഓളം പേർക്കെതിരെ  കേസെടുത്തത്. അതേസമയം, കടൽപ്പാലത്തിനു സമീപം കളിച്ചുകൊണ്ടിരുന്നതന്നെ ചന്ദന ഉപദ്രവിക്കാൻ ശ്രമിച്ചതായി ആരോപിച്ച് ഒരു കുട്ടി വലിയതുറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

Tags:    
News Summary - Transgender Attack Case -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.