കൽപ്പറ്റ: കണിയാമ്പറ്റ 220 കെവി സബ്സ്റ്റേഷെൻറ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് സബ്സ്റ്റേഷനും സമീപത്തുള്ള പുൽക ാടിനും തീപിടിച്ചു. കൽപ്പറ്റ അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീയണച്ചു.
കാലപ്പഴക്കമുള്ള ട്രാൻസ്ഫോമറിൽനിന്നും ഓയിൽ ചോർന്നതാണ് അപകട കാരണമെന്ന് കരുതുന്നു.
മീനങ്ങാടി, അമ്പലവയൽ, പുൽപള്ളിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നു കൽപ്പറ്റ എക്സിക്യു്റ്റിവ് എഞ്ചിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.