​സബ്​കലക്​ടറുടെ മാറ്റം: ഭരണപരമായ നടപടിയെന്ന്​ റവന്യൂ മന്ത്രി

തിരുവനന്തപുരം: ദേവികുളം സബ്​കലക്​ടർ ശ്രീറാം വെങ്കിട്ടരാമ​​​െൻറ സ്​ഥലംമാറ്റം ഭരണപരമായ സ്വാഭാവികനടപടി മാത്രമെന്ന്​ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ​ഇത്​ പാർട്ടി തീരുമാനമല്ല. എക്കാലവും ഒരേതസ്​തികയിൽ ഇരിക്കാനാകില്ല. സ്​ഥാനക്കയറ്റം വേ​േണ്ട? മൂന്നാർ, ഇടുക്കി ​ൈകയേറ്റങ്ങൾ ഒഴിപ്പിക്കുന്നത്​ ഇടതുമുന്നണിയുടെ നയത്തി​​​െൻറ ഭാഗമാണ്​. പകരംവരുന്ന ഉദ്യോഗസ്​ഥരും സർക്കാർ നയം നടപ്പാക്കുമെന്നും ഒഴിപ്പിക്കൽ നടപടിയിൽ അഭിപ്രായവ്യത്യാസമി​ല്ലെന്നും മന്ത്രി മാധ്യമ​ങ്ങളോട്​ പറഞ്ഞു.

എപ്പോൾ മാറ്റണമെന്നും എപ്പോൾ പാടില്ലെന്നും മാധ്യമപ്രവർത്തകർ തീരുമാനിക്കുകയാണെങ്കിൽ തങ്ങൾ എന്തിനാണ്​ ഭരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. നാല്​ വർഷമായി ഒരേ തസ്​തികയിൽ ഇരുന്ന ഉദ്യോഗസ്​ഥനെയാണ്​ മാറ്റിയതല്ല. ​ൈകയേറ്റവുമായി ബന്ധപ്പെട്ട്​ കോടതിയിൽനിന്ന്​ ആശ്വാസവിധി ഉണ്ടായപ്പോൾ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്​ഥൻ ആ സ്​ഥാനത്തിരിക്കുന്നതുകൊണ്ടാണ്​ നടപടി ഉണ്ടാകുന്ന​െതന്ന്​​ വിചാരിക്കരുത്​. സബ്​കലക്​ടറെ മാറ്റില്ലെന്ന്​ സി.പി.​െഎ സംസ്​ഥാന സെക്രട്ടറി അഭിപ്രായപ്പെ​െട്ടന്ന്​ കരുതുന്നില്ല. ഏത്​ സന്ദർഭത്തിലും അത്തരം തീരുമാനം എട​ുക്കേണ്ടിവരു​െമന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - transfer of sreeram venkittaraman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.