ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ
Posted On
date_range Updated On
date_range കേരളം അടക്കം മൂന്ന് ഹൈകോടതികളിലെ ജഡ്ജിമാർക്ക് സ്ഥലംമാറ്റം
ന്യൂഡൽഹി: കേരളം അടക്കം മൂന്ന് ഹൈകോടതികളിലെ ജഡ്ജിമാർക്ക് സ്ഥലംമാറ്റം. കേരള, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ് ഹൈകോടതികളിലെ ജഡ്ജിമാർക്കാണ് സ്ഥലംമാറ്റം. സെപ്റ്റംബർ 28ന് ചേർന്ന സുപ്രീംകോടതി കോളീജിയത്തിന്‍റേതാണ് തീരുമാനം.
കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ബോംബെ ഹൈകോടതിയിലേക്കാണ് സ്ഥലംമാറ്റിയത്. ഉത്തരാഖണ്ഡ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ കുമാർ മിശ്ര, ഝാർഖണ്ഡ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് അപരേഷ് കുമാർ സിങ് എന്നിവരെ യഥാക്രമം ഝാർഖണ്ഡ്, ത്രിപുര ഹൈകോടതികളിലേക്കാണ് സ്ഥലംമാറ്റിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.