ബാലികക്കെതിരെ ലൈംഗിക അധിക്ഷേപം; കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: സാമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷവും ബാലികക്കെതിരേ ലൈംഗിക അധിക്ഷേപവും നടത്തിയ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂര്‍ അഴിയൂര്‍ സ്വദേശിയായ വിമല്‍ ശിവശക്തി മുഴക്കുന്ന് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.

എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് ജോയിന്‍റ് സെക്രട്ടറി യൂനുസ് വിളക്കോട് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ ഫോട്ടോക്കു താഴെയാണ് ഇയാള്‍ വര്‍ഗീയപരവും ലൈംഗിക അധിക്ഷേപകരവുമായ കമന്റിട്ടത്.

അബാക്കസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ബാലികയെ എസ്.ഡി.പി.ഐ അനുമോദിക്കുന്നതിന്‍റെ ഭാഗമായുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് വിദ്വേഷ പോസ്റ്റിട്ടത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്.

Tags:    
News Summary - RSS cadre arrested in Kerala over Islamophobic, sexually abusive comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.