ടി. നാരായണൻ കൊല്ലത്തും യതീഷ്​ചന്ദ്ര കണ്ണൂരും പൊലീസ്​ മേധാവികൾ

തിരുവനന്തപുരം: തൃ​ശൂർ സിറ്റി പൊലീസ്​ കമീഷണർ യതീഷ്​ചന്ദ്രയെ കണ്ണൂരും ഇട​ുക്കി ​എസ്​.പി ടി. നാരായണനെ കൊല്ലം സ ിറ്റിയിലും പൊലീസ്​ മേധാവികളായി നിയമിച്ചു. ത​ിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണറായിരുന്ന ആർ. ആദിത്യയാണ്​ പ ുതിയ തൃശൂർ കമീഷണർ. വയനാട്​ എസ്​.പിയായിരുന്ന ആർ. കറുപ്പസാമിയാണ്​ തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാന ചുമതലയുള് ള പുതിയ ഡി.സി.പി. നാരായണനെ കൊല്ലത്തേക്ക്​ മാറ്റിയ ഒഴിവിൽ കൊല്ലം സിറ്റി പൊലീസ്​ കമീഷണറായിരുന്ന പി.കെ. മധുവിനെ വയനാട്​ ജില്ല പൊലീസ്​ മേധാവിയായി നിയമിച്ചു.

കേരള പൊലീസ്​ അക്കാദമിയിലെ ട്രെയിനിങ്​​ വിഭാഗം ഡി.​െഎ.ജി അനൂപ്​ കരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്​ക്വാഡ്​ ഡി.​െഎ.ജിയായി നിയമിച്ചു. കേന്ദ്ര ഡെപ്യൂ​േട്ടഷൻ കഴിഞ്ഞ്​ മടങ്ങിയെത്തിയ നീരജ്​കുമാർ ഗുപ്​തക്കാണ്​ പകരം ചുമതല.​ കണ്ണൂർ ജില്ലാ പൊലീസ്​ മേധാവിയായിരുന്ന പ്രതീഷ്​കുമാറിനെ പൊലീസ്​ ആസ്​ഥാനത്ത്​ എസ്​.പിയായി നിയമിച്ചു. ഇടുക്കി ക്രൈംബ്രാഞ്ച്​ എസ്​.പിയായിരുന്ന സക്കറിയാ ജോർജിനെ വിമൻസെൽ എസ്​.പിയായും മാറ്റിനിയമിച്ചു.

മുഹമ്മദ്​ റഫീഖ്​ കൺസ്യൂമർഫെഡ്​ എം.ഡി
തിരുവനന്തപുരം: ക്രൈംബ്രാഞ്ച്​ എറണാകുളം യൂനിറ്റ്​ എസ്​.പി വി.എം. മുഹമ്മദ്​ റഫീഖിനെ കൺസ്യൂമർഫെഡ്​ മാനേജിങ്​ ഡയറക്​ടറായി ഡെപ്യൂ​േട്ടഷനിൽ നിയമിച്ചു. കൺസ്യൂമർഫെഡ്​ എം.ഡിയായിരുന്ന എസ്​.പി ആർ. സുകേശനെ വീണ്ടും പൊലീസ്​ സർവിസി​ലേക്ക്​ മാറ്റി. സംസ്​ഥാന സ്​പെഷൽ ബ്രാഞ്ചിൽ തിരുവനന്തപുരം റേഞ്ചിലാണ്​ അ​േദ്ദഹത്തി​​െൻറ നിയമനം.

Tags:    
News Summary - transfer kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT