ക്രിപ്റ്റോ കറൻസി വഴി ഇടപാട്: നാല് സി.പി.എം പ്രവർത്തകരെ പുറത്താക്കി

കണ്ണൂർ: ക്രിപ്റ്റോ കറൻസി വഴിയുള്ള കോടികളുടെ ഇടപാടിൽ തട്ടിപ്പ് നടത്തിയ നാല് സി.പി.എം പ്രവർത്തകരെ പുറത്താക്കി. പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം. അഖിൽ, സേവ്യർ, റാംഷ, പാടിയോട്ടുചാൽ ബ്രാഞ്ച് കമ്മിറ്റിയംഗം കെ. സാകേഷ് എന്നിവരെയാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗത്തിന്‍റെ മകനായ കോളജ് വിദ്യാർഥിയുമായി ചേർന്നാണ് സി.പി.എം പ്രവർത്തകർ ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയത്. ഇടപാടിലെ ലാഭവിഹിതവുമായി ബന്ധപ്പെട്ട് വാക്കേറ്റവും സംഘർഷവും ഉണ്ടായി. മൂന്നു സി.പി.എം പ്രവർത്തകർ മകനെ വഞ്ചിച്ചെന്നായിരുന്നു പരാതി.

സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ച പരാതിയിലാണ് കർശന നടപടി സ്വീകരിച്ചത്. സി.പി.എം നടത്തിയ അന്വേഷണത്തിൽ പാർട്ടി പ്രവർത്തകർക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Transaction through Cryptocurrency: Four CPM worker sacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.