Posted On
date_range Updated On
date_range മധുര-തിരുനെൽവേലി റെയിൽപാതയിൽ ട്രെയിനുകൾ വൈകും
തിരുവനന്തപുരം: മധുര-തിരുനെൽവേലി റെയിൽപാതയിൽ ട്രെയിനുകൾ വൈകിയോടുമെന്ന് റെയിൽവേ. ഡബ്ലിങ് ജോലികൾ പുരോഗമിക്കുന്നതിനാലാണ് ട്രെയിൻ സർവീസ് ഇന്ന് വൈകുന്നത്. രാവിലെ 11.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി.
കൊല്ലത്ത് നിന്ന് രാവിലെ 12.00ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ-എഗ്മോർ സ്പെഷ്യൽ ട്രെയിൻ ഏഴു മണിക്കൂർ വൈകി പുറപ്പെടുമെന്നും റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.