ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

പാലക്കാട്: ജൂലൈ ആറ്, ഏഴ് തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16649 മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ് യാത്ര തിരുവനന്തപുരം സെൻട്രലിൽ അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കുമിടയിൽ സർവിസ് റദ്ദാക്കും.

ചെന്നൈ സെൻട്രലിൽനിന്ന് ജൂലൈ 25ന് ആരംഭിക്കുന്ന നമ്പർ 12695 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര കോട്ടയത്ത് അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനുമിടയിൽ സർവിസ് നടത്തില്ല.

ജൂലൈ ഏഴ്, എട്ട് തീയതികളിൽ കന്യാകുമാരിയിൽ നിന്ന് പുലർച്ച 3.45ന് ആരംഭിക്കുന്ന നമ്പർ 16650 കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് അതേദിവസം രാവിലെ 6.15ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് യാത്ര ആരംഭിക്കും. കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനുമിടയിൽ ഈ ട്രെയിൻ സർവിസ് റദ്ദാക്കും.

ജൂലൈ 26ന് തിരുവനന്തപുരത്തുനിന്ന് വൈകീട്ട് 5.15ന് ആരംഭിക്കുന്ന നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ - ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര അതേ ദിവസം രാത്രി 8.05ന് കോട്ടയത്തുനിന്ന് യാത്ര ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനുമിടയിൽ സർവിസ് നടത്തില്ല.

ജൂലൈ 29ന് നമ്പർ 16609 തൃശൂർ-കണ്ണൂർ എക്സ്പ്രസ് രാവിലെ 7.30ന് ഷൊർണൂർ ജങ്ഷനിൽ നിന്നാണ് യാത്ര ആരംഭിക്കുക. ഈ ട്രെയിൻ തൃശൂരിനും ഷൊർണൂരിനുമിടയിൽ സർവിസ് നടത്തില്ല.

ട്രെയിൻ സർവിസ് റദ്ദാക്കി

പാ​ല​ക്കാ​ട്: ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് ജൂ​ലൈ 19, 28 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ ന​മ്പ​ർ 56605 ഷൊ​ർ​ണൂ​ർ-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി.

Tags:    
News Summary - Trains partially canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.