കേരളത്തിൽ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾക്ക് അധികസ്റ്റോപ്പുകൾ

തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾക്ക് അധികസ്റ്റോപ്പുകൾ അനുവദിച്ചു. ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചത്.

യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് പുതിയ നീക്കം. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് വിവരം അറിയിച്ചത്. 

തിരുവനന്തപുരത്ത് നിന്നും നിസാമുദ്ദീനിലേക്ക് സർവീസ് നടത്തുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസിന് ചെങ്ങന്നൂരും, നാഗർകോവിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ട, വടകര എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിലുമാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. നീക്കം കൊല്ലം, ആലപ്പുഴ ജില്ലകളിലെയും മലബാർ മേഖലയിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

Tags:    
News Summary - Three trains operating in Kerala to make additional stops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.