പാലക്കാട്: ഈറോഡ്-സേലം സെക്ഷൻ പെരുംതുറൈ യാർഡിലെ എൻജിനീയറിങ് ജോലി കാരണം ട്രെയിൻ സർവിസുകളിൽ മാറ്റം വരുത്തി. 666 03ാം നമ്പർ സേലം-കോയമ്പത്തൂർ മെമു നവംബർ 26, 28, ഡിസംബർ മൂന്ന്, ആറ് തീയതികളിൽ സേലത്തിനും ഉത്തുകുളിക്കുമിടയിൽ ഭാഗികമായി റദ്ദാക്കും. 66602ാം കോയമ്പത്തൂർ-സേലം ജങ്ഷൻ മെമു ഉത്തുകുളിക്കും സേലത്തിനുമിടയിൽ നവംബർ 26, 28, ഡിസംബർ മൂന്ന്, ആറ് തീയതികളിൽ ഭാഗികമായി റദ്ദാക്കും.
12677ാം കെ.എസ്.ആർ ബംഗളൂരു-എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് നവംബർ 26നും ഡിസംബർ മൂന്നിനും പോത്തനൂരിൽ ഒരു മണിക്കൂർ പത്തു മിനിറ്റ് നിർത്തിയിടും. 12677ാം നമ്പർ കെ.എസ്.ആർ ബംഗളൂരു-എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് നവംബർ 28നും ഡിസംബർ ഒന്നിനും പോത്തനൂരിൽ 45 മിനിറ്റ് വൈകും. 56713ാം നമ്പർ ട്രിച്ചി-പാലക്കാട് ടൗൺ പാസഞ്ചർ ഡിസംബർ ആറിന് പോത്തനൂരിൽ ഒരു മണിക്കൂർ നിർത്തിയിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.