Posted On
date_range Updated On
date_range റദ്ദാക്കലടക്കം ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ശനിയാഴ്ച ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ. ആറ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയും മൂന്ന് ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടുകയും ചെയ്യും.
കന്യാകുമാരി-മുംബൈ ജയന്തി ജനത (16382) കോട്ടയം സെക്ഷനിൽ ഒരു മണിക്കൂർ പത്ത് മിനിറ്റ് വൈകും. ട്രെയിനുകളുടെ ആലപ്പുഴ വഴിയുള്ള തിരിച്ചുവിടൽ കണക്കിലെടുത്ത് ഇവക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ ഒരു മിനിറ്റ് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
പൂർണമായി റദ്ദാക്കിയവ:
- എറണാകുളം-കായംകുളം പാസഞ്ചർ (56381)
- കായംകുളം-എറണാകുളം പാസഞ്ചർ (56382)
- എറണാകുളം-കൊല്ലം മെമു (66307)
- കൊല്ലം-എറണാകുളം മെമു (66308)
- എറണാകുളം-കായംകുളം പാസഞ്ചർ (56387)
- കായംകുളം-എറണാകുളം (56388)
ആലപ്പുഴ വഴി തിരിച്ചുവിടുന്നവ
- തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229)
- കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (12081)
- ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് (12626)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.