ബലാത്സംഗ ആരോപണത്തിൽ സസ്പെൻഷനിലുള്ള ഡിവൈ.എസ്.പി ഉമേഷിനെ തിരിച്ചെടുത്തു

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത സ്‌ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ സസ്പെൻഷനിലായിരുന്ന ഡിവൈ.എസ്.പി എ. ഉമേഷിനെ സർവിസിൽ തിരിച്ചെടുത്തു. വടകര ഡിവൈ.എസ്.പിയായിരിക്കെയാണ് ആരോപണം ഉയർന്നത്.

എന്നാൽ, വകുപ്പുതല അന്വേഷണത്തിനുശേഷമാണ് തിരിച്ചെടുക്കുന്നതെന്നാണ് ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവിൽ പറയുന്നത്. അതേസമയം, ഉത്തരവിൽ വകുപ്പുതല നടപടിയെക്കുറിച്ച് പറയുന്നില്ല. കേരള പൊലീസിന് മാനക്കേടുണ്ടാക്കിയ ആരോപണങ്ങളിലൊന്നാണ് ഡിവൈ.എസ്.പി ഉമേഷിനെതിരെ ഉയർന്നത്. അനാശാസ്യത്തിന് റെയ്ഡ് ചെയ്ത് പിടികൂടിയ യുവതിയെ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും നാലു യുവാക്കളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ആരോപണം. ഔദ്യോഗിക ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി എസ്.എച്ച്.ഒ ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പിലാണ് ഉമേഷിനെതിരായ ആരോപണമുണ്ടായിരുന്നത്.

ഉമേഷ് വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ കീഴുദ്യോഗസ്ഥനായിരുന്നു ബിനു തോമസ്. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ആരോപണങ്ങൾ ശരിവെച്ച് ഉമേഷിനെതിരെ യുവതി പാലക്കാട് പൊലീസിന് മൊഴി നല്‍കി. അതിന്‍റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി ‍ഡി.ജി.പിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഡി.ജി.പി വകുപ്പുതല നടപടിക്ക് ആഭ്യന്തരവകുപ്പിനോട് ശിപാര്‍ശ ചെയ്യുകയായിരുന്നു. ഈ വകുപ്പുതല അന്വേഷണം പൂർത്തിയാക്കി ഉമേഷിനെ സർവിസിൽ തിരിച്ചെടുത്തെന്നാണ് ഉത്തരവിൽ പറയുന്നത്.

Tags:    
News Summary - DySP Umesh, who was under suspension over rape allegations, has been reinstated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.