മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരും; പണം ധൂർത്തടിച്ചതിന് ആര് മറുപടി പറയുമെന്നും വി.ഡി സതീശൻ

കൊച്ചി: കോടികൾ മുടക്കി നിർമ്മിച്ച മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം ഒടുവിൽ പൊളിച്ചു കളയേണ്ട അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെട്ടിടത്തിന്‍റെ നിർമ്മാണ തകരാറുകൾ ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി പുതിയൊരു സമുച്ചയം പണിയുന്നതിനേക്കാൾ കൂടുതൽ തുക ചെലവഴിക്കേണ്ടി വരുമെന്നും വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് എൻജിനീയേഴ്സ് കോൺക്ലേവ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകളിലെ നിലയിലെ ടോയ്ലറ്റ് ഉപയോഗിച്ചാൽ താഴത്തെ നിലയിൽ വരെ അതിന്റെ ബുദ്ധിമുട്ടുകൾ അറിയാമെന്നും മുഴുവൻ ടോയ്ലറ്റുകളും ചോർന്നൊലിക്കുന്ന ദയനീയ അവസ്ഥയിലാണെന്നും മുഖ‍്യമന്ത്രി വിമർശിച്ചു. എൻജിനീയറിംങ് രംഗത്തെ പിഴവുകൾ ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, ജനങ്ങളുടെ പണം ധൂർത്തടിച്ച ഇത്തരം നിർമ്മാണങ്ങളുടെ ഉത്തരവാദിത്തം ആർക്കാണെന്നും ചോദിച്ചു.

Tags:    
News Summary - Mundamveli Life Mission Flat May Be Demolished: VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.