വി ഡി സതീശനും മെറ്റയും പ്രണയത്തിലാണ്, അദ്ദേഹത്തെ വിമർശിച്ചാൽ അപ്പോൾ മെറ്റ ചാടി വീഴും; പരിഹാസവുമായി എം വിജിൻ എംഎൽഎ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പരിഹാസവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ എം. വിജിൻ രംഗത്ത്. വി.ഡി. സതീശനും മെറ്റയും പ്രണയത്തിലാണെന്നും അദ്ദേഹത്തെ വിമർശിച്ചാൽ മെറ്റ ഉടൻ ചാടിവീഴുമെന്നുമാണ് എം. വിജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വി.ഡി. സതീശനെതിരെയുള്ള രാഷ്ട്രീയ വിമർശനങ്ങളും മാധ്യമങ്ങളുടെ വാർത്താ കാർഡുകളും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉൾപ്പെടെ വ്യാപകമായി നീക്കം ചെയ്യപ്പെടുന്നുവെന്ന ആരോപണം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ പ്രതികരണം വന്നിരിക്കുന്നത്. ഡിജിറ്റൽ ഇടങ്ങളിൽ ഭരണപക്ഷത്തിനെതിരെയുള്ള വിമർശനങ്ങളും മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകളും പ്ലാറ്റ്‌ഫോം ചട്ടങ്ങളുടെ പേരിൽ ഡിലീറ്റ് ചെയ്യപ്പെടുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മെറ്റയുടെ നിലപാടുകളെ പരിഹസിച്ച് എം. വിജിൻ രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്ക നീക്കം ചെയ്യലുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ കക്ഷികൾക്കിടയിലെ വാഗ്വാദങ്ങൾക്കും ഇത് കൂടുതൽ ആക്കം കൂട്ടിയിട്ടുണ്ട്.

Tags:    
News Summary - DYFI state secretary and MLA M. Vijin mocking Chief Minister V.D. Satheesan regarding Meta removing critical social media posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.