പാലക്കാട്: തിങ്കളാഴ്ച മുതൽ വീണ്ടും ട്രെയിൻ നിയന്ത്രണവുമായി റെയിൽവേ. അറ്റകുറ്റപ്പണിയും പാതനവീകരണവുമായി ബന്ധപ്പെട്ടാണ് ട്രെയിനുകൾ നിയന്ത്രിക്കുന്നത്. 1
4ന് കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ (56650) ട്രെയിൻ റദ്ദാക്കി.
ഭാഗികമായി റദ്ദാക്കുന്നവ - 12, 13 തീയതികളിൽ കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ (56650) ഷൊർണൂരിനും കോയമ്പത്തൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും.
- 12, 13 തീയതികളിൽ കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ (56651) കോയമ്പത്തൂരിനും ഷൊർണൂരിനുമിടക്ക് ഭാഗികമായി റദ്ദാക്കും.
- 12, 13 തീയതികളിൽ പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് (16791) തൃശൂരിനും പാലക്കാടിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
- 12, 13 തീയതികളിൽ പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് (16792) പാലക്കാടിനും തൃശൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
- 13ന് നിലമ്പൂർ-പാലക്കാട് പാസഞ്ചർ (56610) ഷൊർണൂരിനും പാലക്കാടിനുമിടയിൽ റദ്ദാക്കും.
- 13ന് മംഗലാപുരം-കോയമ്പത്തൂർ ഇൻറർസിറ്റി എക്സ്പ്രസ് (22609) ഷൊർണൂരിനും കോയമ്പത്തൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
- 14ന് പാലക്കാട്-നിലമ്പൂർ പാസഞ്ചർ (56611) പാലക്കാടിനും ഷൊർണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും.
- 14ന് കോയമ്പത്തൂർ-മംഗലാപുരം ഇൻറർസിറ്റി എക്സ്പ്രസ് (22610) കോയമ്പത്തൂരിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കും.
വൈകിയോടുന്നവ - 12ന് എറണാകുളം-പാലക്കാട് മെമു (66612) ഒരു മണിക്കൂർ 40 മിനിറ്റ് വൈകിയോടും.
- 12ന് നിലമ്പൂർ-പാലക്കാട് പാസഞ്ചർ (56610) ഒരു മണിക്കൂർ വൈകിയോടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.