കൊച്ചി: ഗതാഗത നിയമലംഘനം നടത്തിയവർ സർക്കാറിലേക്ക് പിഴയിനത്തിൽ അടക്കാനുള്ള ത് 26,25,24,400 രൂപ. 2015 മുതൽ 2017വരെ മാത്രമുള്ള കണക്കാണിത്. 2018 ജനുവരി മുതലുള്ള കണക്ക് ക്രോഡീകരിച്ചിട്ടില്ല. ഇതുകൂടിയാകുേമ്പാൾ തുക ഇനിയും ഉയരും. ഓരോ വർഷവും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും പകുതിയോളം കേസുകളിൽ മാത്രമേ പിഴയടക്കുന്നുള്ളൂവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
1,13,85,000ഓളം വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അമിതവേഗം, അമിതഭാരം കയറ്റൽ, സിഗ്നൽ ലംഘനം, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും നടക്കുന്നത്. കാമറകളുടെ സഹായത്തോടെയും നേരിട്ടുള്ള പരിശോധനയിലൂടെയും പിടികൂടുന്ന നിയമലംഘനങ്ങൾക്ക് ചാർജ് മെമ്മോ നൽകി പിഴ ചുമത്തുകയാണ് ചെയ്യുന്നത്. ഇന്നാൽ, ഇങ്ങനെ പിടിക്കപ്പെടുന്ന കേസുകളിൽ പരമാവധി പകുതിയെണ്ണത്തിൽ മാത്രമേ പിഴ അടക്കാറുള്ളൂ.
പിഴ അടക്കാത്തവർക്ക് മോട്ടോർ വാഹന വകുപ്പിെൻറ തുടർ സേവനങ്ങൾ നിഷേധിച്ച് നിർബന്ധിതമായി തുക ഈടാക്കുകയോ നിയമലംഘനം ആവർത്തിക്കുന്ന ഘട്ടത്തിൽ ലൈസൻസ് റദ്ദാക്കുന്നതടക്കം കർശന നടപടികൾ സ്വീകരിക്കുകയോ ചെയ്യാറുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞവർഷം ജനുവരിക്കും ഈ മാർച്ചിനുമിെട ഇങ്ങനെ 25,387 ലൈസൻസ് റദ്ദാക്കി.
2015 മുതൽ ’17 വരെ 10,20,320 ചാർജ് മെമ്മോ നൽകിയതിൽ പിഴയടച്ചത് 3,92,680 എണ്ണത്തിൽ മാത്രമാണ്. 16.81 കോടി രൂപ പിഴയായി ലഭിച്ചു. നിയമലംഘനത്തിന് ഈ കാലയളവിൽ 64,700 ഓട്ടോക്കെതിരെയും 27,355 ബസിനെതിരെയും 78,244 ടിപ്പർ ലോറിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.