തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള വർധിപ്പിച്ച പിഴയുടെ കാര്യം ചർച്ച ചെ യ്യാൻ കൂടിയ ഉന്നതതലയോഗം കാര്യമായ തീരുമാനങ്ങളെടുക്കാനാകാതെ പിരിഞ്ഞു. കേന്ദ്രന ിയമത്തിൽ വ്യക്തമായി നിഷ്കർഷിച്ച പിഴയിൽ ഇളവുവരുത്താൻ പഴുതുകളില്ലെന്നും ഇക്കാ ര്യത്തിൽ സംസ്ഥാനത്തിന് അധികാരം നൽകുന്ന വ്യവസ്ഥകെളാന്നും പുതിയ നിയമഭേദഗതിയിലില്ലെന്നും നിയമവകുപ്പ് യോഗത്തിൽ വ്യക്തമാക്കി. ഇൗ സാഹചര്യത്തിൽ നിയമഭേദഗതിയിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയക്കും. സംസ്ഥാനങ്ങൾക്ക് പിഴത്തുകയിൽ മാറ്റം വരുത്താനാകുമോ എന്ന കാര്യവും ആരായും. അതേസമയം, അന്തിമ തീരുമാനമാകുന്നതുവരെ പിഴ ചുമത്തുന്നത് ഒഴിവാക്കാനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പൊലീസ് കൂടി ഉൾപ്പെട്ടതിനാൽ ഇതിൽ മുഖ്യമന്ത്രിയുടെയും അനുവാദം വാങ്ങും. മോേട്ടാർ വാഹനവകുപ്പിെൻറ എൻഫോഴ്സ്മെൻറ് വിഭാഗത്തെ കൂടുതൽ ബോധവത്കരണത്തിനായി വിന്യസിക്കും.
നിയമം പ്രാബല്യത്തിൽ വന്നപ്പോൾ തന്നെ സംസ്ഥാനം നിരക്കിളവ് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. സംസ്ഥാനങ്ങൾക്ക് പിഴയിളവ് വരുത്താമെന്ന് ആദ്യം പറഞ്ഞ കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി പിന്നേറ്റ് നിലപാട് മാറ്റിയതും ഇക്കാര്യത്തിലെ അവ്യക്തക്കിടയാക്കിയിട്ടുണ്ട്. കേന്ദ്രത്തിൽനിന്നുള്ള വിശദീകരണം അനിശ്ചിതമായി നീണ്ടാൽ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തുടർ നടപടി സ്വീകരിക്കും.
അതേ സമയം പരിധി നിശ്ചയിച്ച പിഴകൾ മിനിമം നിരക്കിൽ നിജപ്പെടുത്താൻ സംസ്ഥാനത്തിന് വിജ്ഞാപനമിറക്കാം. ഇത് സംബന്ധിച്ച കരട് തയാറാക്കാൻ ഉന്നതലയോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി.
പിഴത്തുക കുറച്ചുകൊണ്ട് ഗുജറാത്ത് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾ ഇറക്കിയ സർക്കുലർ നിയമപരമായി നിലനിൽക്കുന്നതല്ല. അതിനാൽ സർക്കുലർ ഇറക്കി പിഴത്തുക കുറക്കാനാകില്ലെന്നാണ് ഗതാഗത സെക്രട്ടറി നൽകിയ റിപ്പോർട്ട്. കേന്ദ്രം തന്നെ നിയമം മയപ്പെടുത്തുമോയെന്ന സാധ്യതയാണ് ഇനി പരിശോധിക്കുന്നത്. ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എല്ലാ എം.പിമാർക്കും കത്തയക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.