എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ വ്യാപാരികൾ ഹൈകോടതിയിൽ

തിരുവനന്തപുരം: എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ വ്യാപാരികൾ ഹൈകോടതിയെ സമീപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്​ ഹൈകോടതിയിൽ ഹരജി നൽകിയത്​. ടി.പി.ആർ കണക്കാക്കിയുള്ള ലോക്​ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നാണ്​ വ്യാപാരികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്​.

ലോക്​ഡൗൺ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ സർക്കാറിന്​ നിർദേശം നൽകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. നേരത്തെ ആഗസ്റ്റ്​ ഒമ്പത്​ മുതൽ കടകൾ തുറക്കുമെന്ന്​ വ്യാപാരികൾ അറിയിച്ചിരുന്നു. സർക്കാർ വാഗ്​ദാനത്തിൽ നിന്ന്​ പിന്മാറിയെന്ന്​ ആരോപിച്ചായിരുന്നു വ്യാപാരികളുടെ പ്രഖ്യാപനം.

നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും കടകൾ തുറക്കുമെന്ന നിലപാടിൽ നിന്ന്​ പിന്നാക്കം പോകില്ലെന്നും വ്യാപാരികൾ അറിയിച്ചിരുന്നു. കടകൾ തുറക്കുന്നതിന്​ മുന്നോടിയായി ആഗസ്റ്റ്​ ആദ്യവാരം സമരം സംഘടിപ്പിക്കുമെന്നും വ്യാപാരികൾ അറിയിച്ചിരുന്നു. 

Tags:    
News Summary - Traders in the High Court seeking permission to open shops every day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.