അപകടത്തിൽ മരിച്ച ബിജു
അടിമാലി: റോഡിൽ നിന്നും തടി വലിച്ച് കയറ്റുന്നതിനിടെ ട്രാക്റ്റർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മുരിക്കാശ്ശേരി നെടുംതറയിൽ സത്യൻ്റെ മകൻ ബിജു (43) ആണ് മരിച്ചത്. ചൊവാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. കൊന്നത്തടി മുതിരപുഴ സ്വപ്ന പടി സിറ്റിയിൽ വെട്ടിയിട്ടിരുന്ന തടി റോഡിലേക്ക് വലിച്ച് കയറ്റുവാൻ കൊണ്ടുവന്ന ട്രാക്റ്ററാണ് റോഡിൻ്റെ തിട്ട് ഇടിഞ്ഞ് മറിഞ്ഞത്.
ബിജുവാണ് വാഹനം ഓടിച്ചിരുന്നത്. ആദ്യം തടി വലിച്ചപ്പോൾ വാഹനം റോഡിൻ്റെ മൺതിട്ട ഇടിഞ്ഞ് ചരിഞ്ഞു. ഉടൻ വടം കൊണ്ട് വാഹനം കെട്ടി നിർത്തി. വീണ്ടും തടി വലിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞപ്പോൾ ബിജു വാഹനത്തിൽ നിന്നും എടുത്ത് ചാടിയപ്പോൾ തല ഇടിച്ച് വീഴുകയായിരുന്നു.
തലക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. ഉടൻ അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കീരിത്തോട് വരിക്കപ്ലായ്ക്കൽ കുടുംബാംഗം സോണിയാണ് ഭാര്യ. ശ്രീഹരി, ഗൗരി എന്നിവർ മക്കളാണ്.
idg adi 5 accident deth ചിത്രം --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.