Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: ട്രെയിൻ സമയത്തിൽ മാറ്റം
പാലക്കാട്: തിരുനാവായ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ ക്രമീകരണമുണ്ടാവും. നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) 16, 23, 30 തീയതികളിൽ പുലർച്ച രണ്ടിന് പകരം 3.30നേ പുറപ്പെടൂ. 17, 24, 31 തീയതികളിൽ മൂന്നുമണിക്കും പുറപ്പെടും.
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12075) 16, 23, 30 തീയതികളിൽ ഉച്ചക്ക് 1.45ന് പകരം 4.20ന് പുറപ്പെടും. കോയമ്പത്തൂർ-മംഗളൂരു സെൻട്രൽ പാസഞ്ചർ 16, 17, 23, 24, 30, 31 തീയതികളിൽ ഒരു മണിക്കൂർ വരെ വൈകും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) 16, 23, 30 തീയതികളിൽ 20 മിനിറ്റ് കുറ്റിപ്പുറത്ത് നിർത്തിയിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.