അറ്റകുറ്റപ്പണി: ട്രെയിനുകൾ ഭാഗികമായി റദ്ദ് ചെയ്തു

പാലക്കാട്: പ്രളയത്തിന് ശേഷം ട്രാക്കിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ നാല് ദിവസത്തേക്ക് ട്രെയിനുകൾ ഭാഗികമായി റദ്ദ് ചെയ്തു. 56664 കോഴിക്കോട്-തൃശൂർ പാസഞ്ചർ, 56663 തൃശൂർ-കോഴിക്കോട് പാസഞ്ചർ എന്നിവയാണ് ഷൊർണൂരിനും തൃശൂരിനും ഇടയിൽ വ്യാഴാഴ്ച മുതൽ സെപ്റ്റംബർ രണ്ടുവരെ ഭാഗികമായി റദ്ദ് ചെയ്തത്.

10 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 30, 31, സെപ്​റ്റംബർ ഒന്ന‌്, രണ്ട‌് തീയതികളിൽ 10 പാസഞ്ചർ ട്രെയിനുകൾ  റദ്ദാക്കി. 56043-56044 ഗുരുവായൂർ-തൃശൂർ-ഗുരുവായൂർ,  56333-56334 പുനലൂർ-കൊല്ലം-പുനലൂർ, 56365- 56366  ഗുരുവായൂർ-പുനലൂർ-ഗുരുവായൂർ, 56373- 56374  ഗുരുവായൂർ-തൃശൂർ-ഗുരുവായൂർ, 56387-56388  എറണാകുളം-കായംകുളം-എറണാകുളം (കോട്ടയം വഴി)  എന്നിവയാണ‌് റദ്ദാക്കിയത‌്. 

 സെ‌പ്​റ്റംബർ രണ്ട‌ുവരെ 56663-56664 തൃശൂർ-കോഴിക്കോട‌് -തൃശൂർ  പാസഞ്ചർ തൃശൂരിനും ഷൊർണൂരിനുമിടയിൽ സർവിസ‌് നടത്തില്ല.  വ്യാഴാഴ‌്ചത്തെ 56335-56336 ചെ​േങ്കാട്ട- കൊല്ലം-ചെേങ്കാട്ട പാസഞ്ചർ  റദ്ദാക്കി. വ്യാഴാഴ‌്ച 16305 എറണാകുളം-കണ്ണൂർ ഇൻറർസിറ്റി  ഷൊർണൂരിൽനിന്നാണ‌് യാത്ര തിരിക്കുക. 

16306 കണ്ണൂർ-എറണാകുളം-ഇൻറർസിറ്റി ഷൊർണൂരിൽ യാത്ര  അവസാനിപ്പിക്കും. വ്യാഴാഴ‌്ച 16606 നാഗർകോവിൽ-മംഗളൂരു ഏറനാട‌് എക‌്സ‌്പ്രസ‌് എറണാകുളത്തിനും കോഴിക്കോടിനുമിടയിൽ സർവിസ‌്  നടത്തില്ല. 16605 മംഗളൂരു-നാഗർകോവിൽ ഏറനാട‌് എക‌്സ‌്പ്രസ‌് കോഴിക്കോടിനും നാഗർകോവിലിനുമിടയിൽ സർവിസ‌് നടത്തില്ല.

കാർവാർ-ബംഗളൂരു ​െട്രയിൻ സെപ്റ്റംബർ ഒന്ന് വരെ റദ്ദാക്കി

മംഗളൂരു: പാലക്കാട്, ഷൊർണൂർ വഴിയുള്ള കാർവാർ-ബംഗളൂരു ​െട്രയിൻ സെപ്റ്റംബർ ഒന്ന് വരെ റദ്ദാക്കിയതായി സൗത്ത് വെസ്​റ്റേൺ ​െറയിൽവേ അറിയിച്ചു. മണ്ണിടിച്ചിൽ കാരണം കണ്ണൂർ-കാർവാർ-ബംഗളൂരു, യശ്വന്ത്പൂർ-മംഗളൂരു ജങ്ഷൻ ​െട്രയിനുകൾ നിർത്തലാക്കിയതിന് പിന്നാലെയാണിത്. തുടർച്ചയായ മലയിടിച്ചിലിനെത്തുടർന്ന് ഷിറാദിഘട്ട് വഴിയുള്ള വാഹനഗതാഗതം മുടങ്ങിയിരിക്കുകയാണ്. ​െട്രയിൻ സർവിസ് കൂടി നിലച്ചതോടെ യാത്രക്കാർ വഴിമുട്ടിയ അവസ്ഥയിലാണ്.

Tags:    
News Summary - Track Maintenance: Train Partially Cancelled -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.