കുഞ്ഞനന്തന് 134 ദിവസം, കെ.സി.രാമചന്ദ്രന് മൂന്ന് മാസം; ടി.പി വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോള്‍

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കി. പ്രധാനപ്രതി കുഞ്ഞനന്തന് 134 ദിവസവും മറ്റൊരു പ്രതി കെ.സി.രാമചന്ദ്രന് മൂന്ന് മാസത്തെ പരോളുമാണ് നല്‍കിയത്. ജയില്‍ ചട്ടങ്ങളനുസരിച്ച് ഒരു വര്‍ഷം 60 ദിവസമാണ് പരമാവധി പരോള്‍ അനുവദിക്കാനാകുക. ഇത് ലംഘിച്ചാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. സംഭവത്തിൽ തെളിവുകള്‍ സഹിതം ടി.പിയുടെ വിധവ കെ.കെ.രമ ജയില്‍ ഡി.ജി.പിക്ക് പരാതി നല്‍കി.

ഷാഫിയടക്കമുള്ള മറ്റു പ്രതികള്‍ക്കും ചട്ടങ്ങള്‍ മറികടന്നുള്ള പരോള്‍ ലഭിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. രണ്ടു മാസം മുമ്പും ഇത്തരം ചട്ട ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. ചട്ടലംഘനങ്ങള്‍ തുടരുകയും ചെയ്തു. നിലവില്‍ കുഞ്ഞനന്തനും രാമചന്ദ്രനും പരോളിലാണെന്നാണ് വിവരം.

Tags:    
News Summary - tp murder case accused get parole -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT