Posted On
date_range Updated On
date_range കെ.എൻ.എം: ടി.പി. അബ്ദുല്ല കോയ മദനി സംസ്ഥാന പ്രസിഡന്റ്; എം. മുഹമ്മദ് മദനി ജനറൽ സെക്രട്ടറി
കോഴിക്കോട്: 2024-29 വർഷത്തെ കെ.എൻ.എം ഭാരവാഹികളെ തെരഞ്ഞെടുത്തു. 35 അംഗ ഭരണസമിതിയാണ് നിലവിൽ വന്നത്. കെ.എൻ.എം സംസ്ഥാന പ്രസിഡന്റായി ടി.പി. അബ്ദുല്ല കോയ മദനിയെയും ജനറൽ സെക്രട്ടറിയായി എം. മുഹമ്മദ് മദനിയെയും നേരത്തേ തെരഞ്ഞെടുത്തിരുന്നു. നൂർ മുഹമ്മദ് നൂർഷയാണ് ട്രഷറർ.
വൈസ് പ്രസിഡന്റുമാരായി എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, പി.പി. ഉണ്ണീൻ കുട്ടി മൗലവി, പി.കെ. അഹ്മദ്, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, ഡോ. ഹുസൈൻ മടവൂർ, എ.പി. അബ്ദുസ്സമദ്, പി.കെ. ഇബ്രാഹിം ഹാജി, പി.വി. ആരിഫ് എന്നിവരെ തെരഞ്ഞെടുത്തു. എ. അസ്ഗർ അലി, എം.ടി. അബ്ദുസ്സമദ് സുല്ലമി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ. സുൾഫിക്കർ അലി, അബ്ദുറഹ്മാൻ മദനി പാലത്ത്, സി. മുഹമ്മദ് സലീം സുല്ലമി, ഡോ. കെ.എ. അബ്ദുൽ ഹസീബ് മദനി, എം. സ്വലാഹുദ്ദീൻ മദനി, ഡോ.പി.പി. അബ്ദുൽ ഹഖ് എന്നിവരാണ് സെക്രട്ടറിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.