ഇല്ലിക്കൽകല്ലിൽ ട്രക്കിങ്ങിനു പോയ ടൂറിസ്റ്റുകൾക്ക് കടന്നൽ കുത്തേറ്റു

കോട്ടയം: ഈരാറ്റുപേട്ട തലനാട് ഇല്ലിക്കൽകല്ലിൽ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകൾക്ക് കടന്നൽ കുത്തേറ്റു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം, കുറവിലങ്ങാട്, കുറുപ്പന്തറ സ്വദേശികൾക്കാണ് കടന്നൽ കുത്തേറ്റത്‌. ഈരാറ്റുപേട്ട നന്മകൂട്ടം പ്രവർത്തകരും നാട്ടുകാരും പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    
News Summary - Tourists who went trekking in Illikkal Kalli were stung by wasp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.