Posted On
date_range Updated On
date_range പീഡനം: യുവാവിനും പെണ്‍കുട്ടിയുടെ മാതാവിനുമെതിരെ കേസ്
ചെറുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനും പെണ്‍കുട്ടിയുടെ മാതാവിനുമെതിരെ ചെറുപുഴ പൊലീസ് കേസെടുത്തു. 2019ലാണ് കേസിനാസ്പദമായ സംഭവം. പൊലീസ് സ്റ്റേഷന് പരിധിയിലെ 16 കാരിയെയാണ് മാതാവിെൻറ കാമുകന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിവരം പെണ്‍കുട്ടി മാതാവിനെ അറിയിച്ചിരുന്നു.
എന്നാല്‍, ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയതോടെ പ്രതികള്‍ ഒളിവില്‍ പോയി. ചെറുപുഴ എസ്.ഐ ഖദിജ എടക്കോത്തിെൻറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.