ടോം​സ്​ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​െ​ള അ​മ​ൽ ജ്യോ​തി,  കൊ​ച്ചി​ൻ കോ​ള​ജു​ക​ളി​ലേ​ക്ക്​ മാ​റ്റി ഉ​ത്ത​ര​വ്​

തിരുവനന്തപുരം: വിദ്യാർഥി പീഡന പരാതികൾ ഉയർന്ന കോട്ടയം മറ്റക്കര ടോംസ് കോളജിൽനിന്ന് മാറാൻ താൽപര്യം പ്രകടിപ്പിച്ച കെമിക്കൽ എൻജിനീയറിങ് വിദ്യാർഥികളെ രണ്ട് കോളജുകളിലേക്ക് മാറ്റി സാേങ്കതിക സർവകലാശാല ഉത്തരവ്. 

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ്, മലപ്പുറം വളാേഞ്ചരി കൊച്ചിൻ കോളജ് ഒാഫ് എൻജിനീയറിങ് എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്. സ്വാശ്രയ മേഖലയിൽ ഇൗ രണ്ട് കോളജുകളിൽ മാത്രമാണ് കെമിക്കൽ എൻജിനീയറിങ് ബ്രാഞ്ചുള്ളത്. ടോംസ് കോളജിലെ രണ്ടാം സെമസ്റ്ററിലെ 17 പേരെയും നാലാം സെമസ്റ്ററിലെ 14 പേരെയുമാണ് അമൽ ജ്യോതിയിലേക്ക് മാറ്റിയത്.

രണ്ടാം സെമസ്റ്ററിലെ 16 പേരെയും നാലാം സെമസ്റ്ററിലെ 21പേരെയും കൊച്ചിൻ കോളജിലേക്ക് മാറ്റി. ഇവരെ മാറ്റാനുള്ള അപേക്ഷ നേരത്തേ എ.െഎ.സി.ടി.ഇ അംഗീകരിച്ചിരുന്നു. തുടർന്ന് സാേങ്കതിക സർവകലാശാല മൂന്നംഗ സമിതി രൂപവത്കരിച്ചാണ് അലോട്ട്മ​െൻറ് നൽകിയത്. 

റാങ്ക് അടിസ്ഥാനത്തിൽ ഒാപ്ഷൻ സ്വീകരിച്ചാണ് അലോട്ട്മ​െൻറ് നൽകിയത്. സർക്കാർ, എയ്ഡഡ് കോളജുകളിലേക്ക് സ്വാശ്രയ കോളജുകളിലെ വിദ്യാർഥികളെ മാറ്റാനാകില്ലെന്ന് സർവകലാശാല രൂപവത്കരിച്ച മൂന്നംഗ കമ്മിറ്റി അംഗം കൂടിയായ സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരുന്നു. 
വിദ്യാർഥികൾ ഒന്നടങ്കം അമൽ ജ്യോതിയിലേക്ക് ആദ്യ ഒാപ്ഷൻ നൽകിയെങ്കിലും എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ റാങ്ക് പരിഗണിച്ചാണ് അലോട്ട്മ​െൻറ്.  

Tags:    
News Summary - toms college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.