ടോംസ്​ കോളജ്​ പൂട്ടും; വിദ്യാർഥികളെ മറ്റ്​ കോളജുകളിലേക്ക്​ മാറ്റും

തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജില്‍ ചൊവ്വാഴ്ച മുതല്‍ ക്ളാസുകള്‍ നിര്‍ത്തിവെക്കാന്‍ സാങ്കേതിക സര്‍വകലാശാല സ്റ്റോപ് മെമ്മോ നല്‍കി. ടോംസ് കോളജ് ആക്ഷന്‍ കൗണ്‍സിലും സേവ് എജുക്കേഷന്‍ കമ്മിറ്റിയും വിദ്യാര്‍ഥി സംഘടന പ്രതിനിധികളുമായി സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്കും രജിസ്ട്രാര്‍ ഡോ.ജി.പി. പദ്മകുമാറും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. മുഴുവന്‍ വിദ്യാര്‍ഥികളെയും പുനര്‍വിന്യസിക്കാനും കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ മറ്റൊരു കോളജില്‍ പുതിയ ബാച്ച് തുടങ്ങാനും നടപടികള്‍ സ്വീകരിക്കും. 

ടോംസ് കോളജിന്‍െറ അഫിലിയേഷന്‍ റദ്ദാക്കുക, വിദ്യാര്‍ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റുക, ഈടാക്കിയ മുഴുവന്‍ ഫീസും തിരികെ നല്‍കുക, കോളജ് ചെയര്‍മാന്‍ ടോം ടി. ജോസഫിനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് ടോംസ് കോളജ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.  സേവ് എജുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജര്‍ഖാന്‍, ടോംസ് കോളജ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ ആവണീശ്വരം രാജശേഖരന്‍, ഇ. നിസാമുദ്ദീന്‍, ഇ.വി. പ്രകാശ്, ബോബി പോള്‍, സുനില്‍കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  എസ്.എഫ്.ഐ, എ.ബി.വി.പി., എ.ഐ.ഡി.എസ്.ഒ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    
News Summary - toms college stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.