ഇന്നത്തെ നവകേരള സദസ് മാറ്റി; ഞായറാഴ്ചത്തെ പരിപാടി പെരുമ്പാവൂരിൽ പകൽ രണ്ടിന്‌ നടക്കും

കൊച്ചി: സി.പി.ഐ സംസ്ഥാന ​െസക്രട്ടറി കാനം രാജേന്ദ്ര​െൻറ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ചശേഷമാണ് യോഗം ചേർന്നത്. ശനിയാഴ്‌ച നടക്കേണ്ട നവകേരളസദസ് പൂർണമായും മാറ്റി.

കാനത്തി​െൻറ സംസ്കാരം നടക്കുന്ന ഞായറാഴ്ച ഉച്ചക്കുശേഷമാണ് നവകേരളസദസ് തുടങ്ങുക. പ്രഭാതയോഗം ഉണ്ടാകില്ല. ഞായർ രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ നവകേരളസദസ് പെരുമ്പാവൂരിൽ ഉച്ചക്ക് രണ്ടിന്‌ ആരംഭിക്കും. പകൽ 3.30ന്‌ കോതമംഗലം, 4.30ന്‌ മൂവാറ്റുപുഴ, വൈകിട്ട്‌ 6.30ന്‌ തൊടുപുഴ എന്നിങ്ങനെയായിരിക്കും സദസ്.

കാനം രാജേന്ദ്ര​െൻറ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ തീരുമാനം. ശനിയാഴ്ച രാവിലെ ഏഴിന് ഹെലികോപ്റ്ററിലാണ് തിരുവനന്തപുരത്ത് എത്തിക്കുക. നാളെ തിരുവനന്തപുരത്ത് പൊതുദർശനത്തിന് ​വെക്കും. ഉച്ചക്ക് രണ്ടിന് വിലാപയാത്രയായി ​കോട്ടയത്തേക്ക് പോകും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെ, ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു.

Tags:    
News Summary - Tomorrow's Navakerala Sadas has been changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.