ജീവനുവേണ്ടി യാചിച്ച് ഫാ.ടോം ഉഴുന്നാൽ; രക്ഷിക്കാൻ ആരും ശ്രമിക്കാത്തത് ഇന്ത്യക്കാരനായതിനാൽ

സന: യെമനിൽനിന്നു തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിൻെറ പുതിയ വിഡിയോ സന്ദേശമെത്തി. ഇന്ത്യക്കാരനായതു കൊണ്ടാണ് തന്നെ രക്ഷിക്കാൻ ആരും ശ്രമിക്കാത്തതെന്ന് ഫാ.ടോം വിഡിയോയിൽ വ്യക്തമാക്കി. മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നുവെങ്കിൽ സഹായം ലഭിക്കുമായിരുന്നു. തട്ടിക്കൊണ്ടുപോയവർ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ആരും പ്രതികരിക്കുന്നില്ല. ഫ്രാൻസിൽ നിന്നുള്ല മാധ്യമപ്രവർത്തകയെ മോചിപ്പിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്രസർക്കാർ, രാഷ്ട്രപതി, ക്രൈസ്തവ സഭകൾ, മാർപാപ്പ എന്നിവർ തന്റെ മോചനത്തിനായി ഇടപെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

തന്റെ ആരോഗ്യം വളരെ മോശമാണെന്നും വൈദ്യസഹായം വേണമെന്നും വിഡിയോയിലൂടെ ടോം ആവശ്യപ്പെടുന്നുണ്ട്. സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൗണ്ടിൽനിന്നാണ് വിഡിയോ യൂട്യൂബിൽ  പോസ്റ്റു ചെയ്തിരിക്കുന്നത്. ഇയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല.

പാലാ രാമപുരം സ്വദേശിയായ  ഫാദര്‍ ടോമിനെ കഴിഞ്ഞ മാര്‍ച്ച് നാലിനാണ് തട്ടിക്കൊണ്ടു പോയത്. യമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തില്‍ എത്തിയ കലാപകാരികള്‍ കന്യാസത്രീകളെ കൊലപ്പെടുത്തുകയും ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുകയുമായിരുന്നു.
 

Full View
Tags:    
News Summary - tom uzhunnalil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.