കൊച്ചി: കണ്ടെയ്നർ റോഡിലെ പൊന്നാരിമംഗലം ടോൾ പ്ലാസയിൽ തുടങ്ങിയ ടോൾ പിരിവിൽ പ്രതിഷേധം. ടോൾ പിരിവ് തടയാൻ ശ്രമിച്ച മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടക്കം 23 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുളവുകാടുനിന്ന് കളമശ്ശേരി വരെയുള്ള കണ്ടെയ്നർ റോഡിൽ ടോൾ പിരിക്കാനുള്ള ശ്രമം പ്രതിഷേധത്തെത്തുടർന്ന് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ശനിയാഴ്ച കലക്ടർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചർച്ച നടത്തിയാണ് ഞായറാഴ്ച രാവിലെ പിരിവ് തുടങ്ങാൻ തീരുമാനിച്ചത്. രാവിലെ പൊലീസ് കാവലിൽ പിരിവ് തുടങ്ങാൻ ശ്രമിച്ചെങ്കിലും ബി.ജെ.പി ഒഴികെ വിവിധ കക്ഷികളുടെ നേതൃത്വത്തിൽ സമരക്കാർ എത്തി തടഞ്ഞു.
കലക്ടർ വിളിച്ച യോഗവും തീരുമാനവും ഏകപക്ഷീയമായിരുെന്നന്നാണ് പരാതി. മുളവുകാടിനെ ടോളിൽനിന്ന് ഒഴിവാക്കാമെന്ന് പറയുന്നുണ്ടെങ്കിലും രേഖാമൂലം ഉറപ്പുവേണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. പ്രതിഷേധം കണക്കിലെടുത്ത് സി.െഎ അനന്തലാലിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാെര ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി.
കാർ, ജീപ്പ്, വാൻ തുടങ്ങി ചെറുവാഹനങ്ങൾക്ക് ഒരുവശത്തേക്ക് 45 രൂപ, അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രക്ക് 70 രൂപ, ലൈറ്റ് കമേഴ്സ്യൽ വാഹനങ്ങൾക്ക് 75 രൂപ, 115, ബസിനും ട്രക്കുകൾക്കും 160 രൂപ, 240, കമേഴ്സ്യൽ വാഹനങ്ങൾക്ക് 175രൂപ, 260, ഹെവി വാഹനങ്ങൾക്ക് 250രൂപ, 375, ഒാവർ സൈസ് വാഹനങ്ങൾക്ക് 305രൂപ, 460 എന്നിങ്ങനെയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.