തിരുവനന്തപുരം: ലോക്ഡൗൺമൂലം അടച്ചിട്ടിരിക്കുന്ന കള്ളുഷാപ്പുകള്‍ ബുധനാഴ്ച തുറക്കും. പാഴ്സലായി മാത്രമായിരിക്കും കള്ള് വിൽക്കുക. ഷാപ്പുകളിലൂടെ പാഴ്സലായി കള്ള് വിൽക്കാൻ അബ്കാരി ചട്ടത്തിൽ ഭേദഗതി വേണമെന്ന നിർദേശം ഉയർന്നിരുന്നെങ്കിലും അതിെൻറ ആവശ്യമില്ലെന്ന നിയമോപദേശം എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണന് ലഭിച്ചു. ഒരാൾക്ക് ഒന്നരലിറ്റർ കള്ള് കൈവശംവെക്കാൻ നിയമം അനുവദിക്കുന്നതിനാൽ പ്രത്യേകം ഉത്തരവിെൻറ ആവശ്യമില്ലെന്നാണ് നിയേമാപദേശം.
നിലവിൽ ബാറുകൾ ഉൾപ്പെടെ തുറക്കാൻ കേന്ദ്രസർക്കാറിെൻറ അനുമതിയില്ല. മദ്യവിതരണ ഷാപ്പുകൾ മാത്രം തുറക്കാനാണ് അനുമതിയുള്ളത്. എന്നാൽ, മദ്യവിതരണത്തിന് കേന്ദ്രത്തിെൻറ ഇളവ് ഉപയോഗപ്പെടുത്തേണ്ടെന്ന് കേരളം നേരത്തേ തീരുമാനിച്ചിരുന്നു. ചെത്തുതൊഴിലാളികളെ സംരക്ഷിക്കുക എന്ന നിലപാടിെൻറ ഭാഗമായാണ് കള്ളുഷാപ്പുകൾ തുറക്കാൻ തീരുമാനിച്ചതെന്നാണ് സംസ്ഥാനം വിശദീകരിക്കുന്നത്.
കള്ളുഷാപ്പുകൾ തുറക്കുന്നത് ബാറുകൾ തുറക്കുന്നതിന് സമാനമാണെന്ന ആേരാപണവുമായി പ്രതിപക്ഷനേതാക്കൾ രംഗത്തെത്തിയിരുന്നു. ആ സാഹചര്യത്തിലാണ് ഷാപ്പുകളിൽ പാഴ്സൽ സർവിസ് മാത്രം മതിയെന്ന തീരുമാനമെടുത്തത്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയാണ് പ്രവർത്തനം. ഭക്ഷണവിതരണം ഉണ്ടാകില്ല.
മദ്യവിൽപനക്ക് ഒാൺലൈൻ ടോക്കൺ
ലോക്ഡൗൺ കഴിഞ്ഞ് മദ്യശാലകൾ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ ഓൺലൈൻ ടോക്കൺ ഏർപ്പെടുത്താൻ ബിവറേജസ് കോർപറേഷൻ (ബെവ്കോ). ഒരു തവണ വാങ്ങിയയാൾക്ക് അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യം വിലക്കുന്ന രീതിയിലാകും സോഫ്റ്റ്വെയറും ആപ്പും തയാറാക്കുക.
ടോക്കൺ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യും. ഇതിന് ഉപേഭാക്താവിന് സമയം മുൻകൂട്ടി നിശ്ചയിച്ച് നൽകും. ടോക്കണിലെ ക്യൂ.ആർ കോഡ് ബിവറേജസ് ഷോപ്പിൽ സ്കാൻ ചെയ്തശേഷം മദ്യം നൽകും. 267 ഷോപ്പുകളാണ് െബവ്കോയ്ക്കുള്ളത്. ദിവസം ഏഴ് ലക്ഷത്തോളം പേർ ഷോപ്പുകളിലെത്തുന്നെന്നാണ് കണക്ക്. നിലവിലെ സാഹചര്യത്തിൽ ഇത്രയും പേർ കൂട്ടത്തോടെ എത്തുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. അതിനാലാണ് ഒാൺലൈൻ ടോക്കൺ ഏർപ്പെടുത്തുന്നത്.
സെസ് ഏർപ്പെടുത്തും –മന്ത്രി െഎസക്
ആലപ്പുഴ: മദ്യത്തിന് സെസ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്. സംസ്ഥാനത്തിന് അധിക വരുമാനം ലഭിക്കുന്നത് മദ്യവിൽപനയിലൂടെ മാത്രമാണ്. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കാബിനറ്റ് കൂടി തീരുമാനിക്കും. ഇടക്കാല ബജറ്റ് അവതരിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാനത്തിനു കിട്ടാനുള്ള തുക ഇനിയെങ്കിലും കേന്ദ്രം നൽകണമെന്നും തോമസ് ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.