ഒന്നര വയസ്സുകാരിയുടെ കൊലപാതകം: മാതാവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ ഒന്നര വയസ്സുകാരിയുടെ കൊലപാതകത്തിൽ മാതാവ് ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിഷം കഴിച്ചെന്ന സംശയത്തിൽ ക്രിസ്റ്റിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇന്നലെയാണ് ക്രിസ്റ്റി ഒന്നര വയസ്സുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു തീരുമാനമെന്ന് ക്രിസ്റ്റി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്നാണ് വിവരം. ഭർത്താവ് അഭിജിത്തിന് തന്നെ സംശയമായിരുന്നെന്നും തന്റെ വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും ക്രിസ്റ്റി പൊലീസിനോട് പറഞ്ഞു. കൊല നടന്ന ദിവസവും ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ വഴക്ക് നടന്നെന്നാണ് വിവരം.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കുട്ടി നിലത്തുവീണ് പിടയുന്നത് കണ്ടപ്പോൾ അതിന് സാധിച്ചില്ലെന്ന് മാതാവ് പറഞ്ഞു. വൈകുന്നേരം നാലോടെ കുഞ്ഞിന്റെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിന്റെ അനക്കം കേൾക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ, താൻ കൊച്ചിനെ കൊന്നുവെന്ന് ക്രിസ്റ്റി അലറുകയായിരുന്നെന്ന് ബന്ധു പറഞ്ഞു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.

Tags:    
News Summary - toddler murder case mother arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.